(1) Ketone Slims – best keto diet

LCHF Keto Intermittent fasting |ഉപവാസ സമയത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ അതിന്റെ അളവുകൾ

LCHF Keto Intermittent fasting |ഉപവാസ സമയത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ അതിന്റെ അളവുകൾ

Dear Channel Members,
എന്നോട് നേരിട്ട് സംസാരിക്കാൻ സബ്സ്ക്രൈബ് ബട്ടണിനടുത്തുള്ള ജോയിൻ ബട്ടൺ അമർത്തി അംഗമായി ചേരുക.
https://www.youtube.com/channel/UCwH2yKFFPSk64vf4fUImpJw/join

Dear Channel Subscribers,
Keto Diet പ്രകാരം ഒരു ദിവസത്തെ ആഹാരരീതി താഴെ വിവരിക്കുന്നു.
നിങ്ങൾ രാവിലെ ചായ കുടിക്കുന്ന സമയത്ത് ഒരു ഗ്ലാസ്സ് ബട്ടർ കോഫി.(25gm ബട്ടർ അര teaspoon കോഫി പൗഡർ ഇവ ഒരു ഗ്ലാസ്സിൽ ഇട്ട് നല്ല തിളപ്പിച്ച വെള്ളം ഒഴിച്ച് ഇളക്കി ബട്ടർ അലിയുമ്പോൾ കുടിക്കുക,ഇത് വിശപ്പിനെ ഇല്ലാതാക്കി അമിതാഹാരം കഴിക്കുന്നതിനെ തടയും)
Breakfast.
2 മുട്ട ബുൾസൈ ആയോ ഓംലെറ്റ് ആയോ പുഴുങ്ങിയോ കഴിക്കാം(ഒരു ദിവസം 4 മുട്ട വരെ കഴിക്കാം).കൂടാതെ veg സാലഡ്.(കുക്കുമ്പർ, തക്കാളി, ക്യാപ്സിക്കം എന്നിവ ചെറിയ square പീസുകളായി അരിഞ്ഞു അതിൽ ഉപ്പ്,കുരുമുളകുപൊടി, ഒന്നര ടേബിൾ spoon വിർജിൻ ഒലിവ് ഓയിൽ ഇവച്ചേർത്തു ഇളക്കി വെച്ച് 10 മിനിട്ട് കഴിഞ്ഞു ഉപയോഗിക്കാം.ചൈനീസ് കാബേജ്, ലെറ്റൂസ്, എന്നിവ ലഭ്യത അനുസരിച്ച് ഉപയോഗിക്കാം.)
Lunch.
ഉച്ചക്ക് എപ്പോഴാണോ വിശക്കുന്നത് അപ്പോൾ മാത്രം ആഹാരം കഴിക്കുക.
മീൻ, ബീഫ്, മട്ടൻ എന്നിവ നിങ്ങളുടെ ഇഷ്ടപ്രകാരം ഉണ്ടാക്കി ആവശ്യത്തിനുമാത്രം കഴിക്കുക.കൂടെ veg തോരൻ,വറവ്, ഉപ്പേരി എന്നിവ നല്ലതുപോലെ കഴിക്കുക.
Evening coffee.
രാവിലെ കഴിച്ചതുപോലെ ഒരു ഗ്ലാസ്സ് ബട്ടർ കോഫി. കൂടെ snacks നു പകരമായി Almonds,walnut, pistachio,cashew nuts ,എന്നിവ ഉപയോഗിക്കുക, അധികമാകരുത്.
Dinner.
മീൻ/ബീഫ്/മട്ടൻ/ചിക്കൻ(നാടൻ തോലോടു കൂടി) എന്നിവയിൽ ഏതെങ്കിലും ആവശ്യത്തിന് ഇഷ്ടപ്പെട്ടരീതിയിൽ ഉണ്ടാക്കി ഉപയോഗിക്കുക.കൂടെ രാവിലെ കഴിച്ചതുപോലെ സാലഡും(ഒലീവ് ഓയിൽ ചേർത്ത്)നല്ലതുപോലെ കഴിക്കുക.
Pls note the below points.
1. പാചകത്തിന് ശുദ്ധമായ മില്ലിൽ ആട്ടിയ വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കിൽ പാചകത്തിനായി വരുന്ന ഒലീവ് ഓയിൽ.
2.സാലടിൽ ഒർജിനൽ വിർജിൻ ഒലീവ് ഓയിൽ ഉപയോഗിക്കുക.
3.Apple cider vinegar – Bragg അല്ലെങ്കിൽ unpasteurized unfiltered with mother എന്നെഴുതിയ vinegar ഉപയോഗിക്കുക.(available in on-line market and major super market)
4.ഉപയോഗിക്കാൻ പറ്റുന്ന പഴവർഗ്ഗങ്ങൾ , avocado(ബട്ടർ ഫ്രൂട്ട്, വെണ്ണ പഴം) strawberry, blueberry, raspberry, grapefruit (മുന്തിരിയല്ല)
5.ബട്ടർ ഒരു ദിവസം 50gm വരെ ഉപയോഗിക്കാം.
6.മാംസം ഒരു ദിവസം 200gm വരെ ഉപയോഗിക്കാം.
7.മീൻ ഒരു ദിവസം 200 to 300gm വരെ ഉപയോഗിക്കാം.
8.വെള്ളം ഒരു ദിവസം 2-3 litre കുടിക്കുക (ഉപ്പിട്ട നാരങ്ങാവെള്ളം ഉൾപ്പെടെ) കുടിക്കുക.
9.ഉപ്പ് ഉപയോഗിക്കുന്നവർ സോഡിയവും, പൊട്ടാസിയവും കൂടിച്ചേർന്ന ഇന്ദുപ്പ് വാങ്ങി ഉപയോഗിക്കുക,നിർബന്ധമില്ല.
10.flax seed ഒരു ദിവസം 25gm വരെ ഉപയോഗിക്കാം,നിർബന്ധമില്ല.
11.Almond, walnut 15-20 pcs കഴിക്കാം.പക്ഷെ cashew nuts, pistachios maximum 5 pcs കൂടുതൽ കഴിക്കാതിരിക്കുക.
12.യൂറിക് ആസിഡ് ,കൂടാതെ creatinine എന്നിവ കൂടുതൽ ഉള്ളവർ പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
13.മുകളിൽ പറഞ്ഞിരിക്കുന്ന ഭക്ഷണരീതി സാധാരണ ഒരാൾക്ക്‌ ഉള്ളതാണ്. മറ്റസുഖങ്ങൾ ഉള്ളവർ അസുഖവിവരം കൂടാതെ ബ്ലഡ് ടെസ്റ്റ് ചെയ്ത റിപ്പോർട്ട് എന്നിവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് അവർക്കുള്ള ആഹാരരീതി ചോദിച്ചു മനസ്സിലാക്കുക.
14.നിങ്ങൾ മരുന്നുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം.
15.ചെറിയ രീതിയിലുള്ള വ്യായാമം ഉള്ളത് കീറ്റോസിസ്സ് നിലനിർത്താൻ സഹായിക്കും
16.ആപ്പിൾ വിനാഗിരി ഉപയോഗിക്കേണ്ട രീതി. 10ml ആപ്പിൾ സിഡർ വിനാഗിരിയും അരമുറി നാരങ്ങാനീരും അല്പം ഉപ്പും ഒരു ഗ്ലാസ്സ് സാധാരണ വെള്ളത്തിൽചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരത്തും കുടിക്കുക.(ഇത് യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്, BP, ബ്ലഡ് ഷുഗർ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കും,അങ്ങനെ അസുഖങ്ങൾ ഉള്ളവർക്ക് ഇത് ഉപയോഗിക്കാം)
17. Keto diet ൽ 3 നേരം ഭക്ഷണം കഴിക്കണം എന്നത് നിർബന്ധമല്ല.പകരം വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.
18. Keto ഡയറ്റിൽ പ്രവേശിക്കുന്നതിന് മുൻപുള്ള ആഴ്ചയിൽ ഭക്ഷണത്തിന്റെ അളവ് പകുതിയായി കുറയ്ക്കണം
19. Keto diet തുടങ്ങുന്നതിനുമുമ്പായി എല്ലാ സംശയങ്ങളും അതിന്റെ ഉത്തരങ്ങളും നല്ലതുപോലെ വായിച്ചു മനസ്സിലാക്കുക.
20. Intermittent fasting ഉപവാസ ക്രമങ്ങൾ ഡയറ്റ് തുടങ്ങി 20-30 ദിവസത്തിന് ശേഷം തുടങ്ങാം.
Watch all videos available in Binshin Healthtips channel.
If you are having any type of metabolic disorders/diseases , Please consult with your Doctor first before doing this diet🙏
Thanks & Regards
Binshin Healthtips channel

Leave a Comment